ആശയ വിനിമയ പൂര്‍ണമായ ബിബ്ലിക്കല്‍ ഹീബ്രു പഠനം - ആലിഫ് വിത്ത് ബേയിത്
കൂടുതല് അറിയുവാനും പതിവു ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള്ക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് https://freehebrew.online സന്ദര്ശിക്കുക.
നിങ്ങള് ഏതു ഭാഷക്കാരനായിരുന്നാലും ഈ സൌജന്യ വീഡിയോ പഠന ശ്രണിയിലൂടെ വേദപുസ്തക-എബ്രായ ഭാഷ വായിക്കാന് പഠിക്കാം. എബ്രായ ഭാഷയില് മൂന്പരിചയം ഉള്ളവര്ക്കും ഇല്ലാത്തവര്ക്കും ഇത് ഒരുപോലെ ഫലപ്രദമാകുന്നു ഒരു കുഞ്ഞ് ആദ്യഭാഷ എങ്ങനെ സംസാരിക്കുവാന് പഠിക്കുന്നുവോ അതേ രീതിയില് പഠിക്കുവാന് ഞങ്ങള് നിങ്ങളെ സഹായിക്കുന്നു. എബ്രായ ഭാഷ പഠിക്കുന്നത് പലര്ക്കും ഏറെ ചിലവേറിയതും മടുപ്പും ഭയവും ജനിപ്പിക്കുന്നതുമായിത്തീരാറുണ്ട്. ഇതിനൊരു മാറ്റം വരണം എന്നു ഞങ്ങള് ആഗ്രഹിക്കുന്നു
ഞങ്ങളുടെ വീഡിയോകളിലൂടെ ഭാഷ അഭ്യസിക്കുമ്പോള് ലഭിക്കുന്ന ചില മെച്ചങ്ങള്: ✓എക്കാലത്തേക്കും തികച്ചും സൌജന്യം. പ്രത്യേക അംഗത്വമോ നിബന്ധനകളോ ഇല്ല! ✓ ഒരു കുട്ടി കണ്ടും കേട്ടും പഠിക്കുന്നത് പോലെ പഠിക്കുക! ✓ ആയാസരഹിതമായി തനതു വേഗതയില് പഠിക്കുന്നതിന്റെ സുഖം! ✓ മന:പ്പാഠമാക്കാന് നിയമാവലികളൊന്നുമില്ല! ✓ പുസ്തകങ്ങളുടെ ആവശ്യം വരുന്നില്ല! ✓ ദേശ-ഭാഷാ വ്യത്യാസമില്ലാതെ ആര്ക്കും പഠിക്കാം ✓ കുട്ടികള്ക്കും അത്യുത്തമം.സ്വന്തം ഭവനത്തിലിരുന്നു തന്നെ പഠിക്കാം അടിസ്ഥാന ഭാഷകളിലുള്ള അറിവ് പ്രയോജനപ്പെടുത്തി ആഴത്തിലുള്ള വചന പഠനത്തിലൂടെ ജ്ഞാന സംപൂര്ണത കൈവരിക്കേണ്ടുന്നതിന് സഹായകമാകുന്ന ഈ സൌജന്യ പാഠ്യപദ്ധതി കൃസ്തുവിന്റെ ശരീരമാകുന്ന സഭയുടെ അഭിവൃദ്ധിക്കായി നിങ്ങളുടെ കൂട്ടുകാരോട് പങ്കുവെക്കുക!
നിങ്ങളുടെ ആദ്യത്തെ ഏബ്രായ പാഠം ഇവിടെ ആരംഭിക്കാം! https://youtu.be/eUCwbtWIm50
എബ്രായ ഭാഷ പഠിപ്പിക്കുവാന് നൈപുണ്യമുള്ളവര് ഈ സൌജന്യ പദ്ധതിയെ കൂടുതല് മികവുറ്റതാക്കാന് തത്പ്പര്യപ്പെടുന്നുവെങ്കില് ഞങ്ങളെ തീര്ച്ചയായും ബന്ധപ്പെടുക.
കൂടുതല് ഇതുപോലെയുള്ള വീഡിയോകള് നിര്മിക്കുന്നതിന്നായി സംഭാവനകള് ചെയ്യാന് ആഗ്രഹിക്കുന്നവര് ഇവിടെ ബന്ധപ്പെടുക: https://freehebrew.online/give
Transcript